loader image

G

u

r

u

k

u

l

a

m

Contact Info

Gurukulam,Aluva, Kerla, India

  • Gurukulam

  • Gurukulam,Aluva, Kerla, India

  • +919846924997

News

ശിവഗിരിയിൽ ശ്രീനാരായണ ദിവ്യ സത്‌സംഗവും ആത്മോപദേശ ശതക പഠനവും നടന്നു

ശിവഗിരിയിൽ ശ്രീനാരായണ ദിവ്യ സത്‌സംഗവും ആത്മോപദേശ ശതക പഠനവും നടന്നു

ശിവഗിരിയിൽ ശ്രീനാരായണ ദിവ്യ സത്‌സംഗവും ആത്മോപദേശ ശതക പഠനവും നടന്നു

ശിവഗിരി: ശ്രീനാരായണ ദിവ്യ ദർശനം ജനഹൃദയങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ശിവഗിരിയിൽ എല്ലാ മാസവും രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും നടത്തിവരുന്ന ശ്രീനാരായണ ദിവ്യ സത്സംഗവും, ആർക്കും പഠിക്കാം ആത്മോപദേശ ശതകം എന്ന പഠന ക്ലാസും നടന്നു. ഗുരുധർമ്മപ്രചരണ സഭ കേന്ദ്ര സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുദേവൻ എഴുതിയ ആത്മോപദേശ ശതകം എന്ന കൃതിയെ അടിസ്ഥാനമാക്കി പ്രശ്നോത്തരി നടത്തി സമ്മാനദാനവും നിർവഹിച്ചു. രണ്ടാം ദിവസം ഗുരുദർശനം സ്വജീവിതത്തിൽ എന്ന വിഷയത്തിൽ സ്വാമി ത്രിരത്ന തീർത്ഥ പഠന ക്ലാസ് നയിച്ചു. മഹാശാന്തി ഹവനവും സർവ്വൈശ്വര്യ പൂജയും നടന്നു. ഗുരുധർമ്മപ്രചരണ സഭ ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ, ഉപദേശക സമിതി കൺവീനർ സതീശൻ അത്തിക്കാട്, മോഹനൻ പഞ്ഞി വിള എന്നിവർ പഠന ക്ലാസ്സുകൾ നയിച്ചു. സഭ പി.ആർ. ഒ. ഡോ. സനൽകുമാർ, മാതൃസഭ കേന്ദ്ര സെക്രട്ടറി ജീ. ആർ.ശ്രീജ, സഭ കേന്ദ്ര എക്സിക്യൂട്ടീവ് മെമ്പർ ആറ്റിങ്ങൽ കൃഷ്ണൻ കുട്ടി തുടങ്ങിയവർ പങ്കെടുത്തു