loader image

G

u

r

u

k

u

l

a

m

Contact Info

Gurukulam,Aluva, Kerla, India

  • Gurukulam

  • Gurukulam,Aluva, Kerla, India

  • +919846924997

News

ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് തിരുജയന്തി ആഘോഷം : ശിവഗിരിയിൽ കമ്മിറ്റി രൂപീകരിച്ചു.

ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് തിരുജയന്തി ആഘോഷം : ശിവഗിരിയിൽ കമ്മിറ്റി രൂപീകരിച്ചു.

ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് തിരുജയന്തി ആഘോഷം : ശിവഗിരിയിൽ കമ്മിറ്റി രൂപീകരിച്ചു.

ശിവഗിരി : ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് തിരുജയന്തി ആഗസ്റ്റ് 28 ന് മംഗളകരമായി ശിവഗിരി മഠത്തിൽ ആഘോഷിക്കുന്നതിലേക്കായി ശിവഗിരി മഠത്തിൽ ചേർന്ന വിവിധ ശ്രീനാരായണപ്രസ്ഥാനങ്ങളുടെ ഭാരവാഹികളുടെയും ഗുരുദേവഭക്തരുടെയും യോഗം വിപുലമായ കമ്മിറ്റിക്ക് രൂപം നൽകി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി വിരജാനന്ദഗിരി, ഗുരുധർമ്മ പ്രചരണസഭാസെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, സ്വാമി സുകൃതാനന്ദ, സ്വാമി സുരേശ്വരാനന്ദ, സ്വാമി ഹംസതീർത്ഥ, സ്വാമി അംബികാനന്ദ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് കുമാർ, ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. രാരിഷ്, ഇടവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ, എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം. എന്നിവർ പങ്കെടുത്തു.