loader image

G

u

r

u

k

u

l

a

m

Contact Info

Gurukulam,Aluva, Kerla, India

  • Gurukulam

  • Gurukulam,Aluva, Kerla, India

  • +919846924997

News

ശ്രീ സുകുമാർ അഴീക്കോട് ജന്മശതാബ്ദി ആഘോഷം ശിവഗിരിയിൽ

ശ്രീ സുകുമാർ അഴീക്കോട് ജന്മശതാബ്ദി ആഘോഷം ശിവഗിരിയിൽ

സാംസ്കാരിക നായകരിൽ പ്രമുഖനായിരുന്ന ശ്രീ സുകുമാർ അഴീക്കോടിൻ്റെ ജന്മശതാബ്ദി ആഘോഷം സുകുമാർ അഴീക്കോട് ജന്മശതാബ്ദി ആഘോഷ സമിതി, മാവേലിക്കരയുടെ നേതൃത്വത്തിൽ ശിവഗിരിയിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്തു. സ്വാമി അസംഗാനന്ദഗിരി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ശ്രീ. വിശ്വൻ പടനിലം സ്വാഗതവും, ശ്രീ. ജോർജ് തഴക്കര ആമുഖവും നടത്തിയ ചടങ്ങിൽ ശ്രീ. കെ. രഘുപ്രസാദ്, ഡോ. പ്രദീപ് ഇറവങ്കര, ശ്രീ. ഷോണി വർക്കല എന്നിവർ സംസാരിച്ചു. ശ്രീമതി ഉഷ അനാമിക കൃതജ്ഞത രേഖപ്പെടുത്തി. ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി.