loader image

G

u

r

u

k

u

l

a

m

Contact Info

Gurukulam,Aluva, Kerla, India

  • Gurukulam

  • Gurukulam,Aluva, Kerla, India

  • +919846924997

News

ശ്രീനാരായണ ധർമ്മ മീമാംസാ പരിഷത്ത് 2026 ഏപ്രിൽ 29, 30, മെയ് 1,2 തീയതികളിൽ നടക്കും

 ശ്രീനാരായണ ധർമ്മ മീമാംസാ പരിഷത്ത് 2026 ഏപ്രിൽ 29, 30, മെയ് 1,2 തീയതികളിൽ നടക്കും

ശ്രീനാരായണ ഗുരുദേവൻ ശിവഗിരിയിൽ ശ്രീ ശാരദാദേവി പ്രതിഷ്ഠ നിർവഹിച്ചതിന്റെ 114 മത് വാർഷികത്തോടനുബന്ധിച്ച് വിജ്ഞാനോത്സവമായ ശ്രീനാരായണ ധർമ്മ മീമാംസാ പരിഷത്ത് ഏപ്രിൽ 29, 30, മെയ് 1,2 തീയതികളിൽ നടക്കും. സംസ്ഥാനത്തിനകത്തും പുറത്തും നിന്നെത്തുന്നവർക്കുള്ള ഗുരുദേവ കൃതികളുടെയും ദർശനത്തിന്റെയും പഠനമാണ് മുഖ്യയിനം. ഗുരുധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ജില്ലാ - മണ്ഡല - യൂണിറ്റ് തല പഠന ക്ലാസുകളിൽ പങ്കെടുക്കുന്നവരെല്ലാം ശിവഗിരിയിലെ ത്രിദിന പഠന ക്ലാസുകളിൽ സംബന്ധിക്കും വിധമാണ് പരിഷത്ത് ക്രമീകരിക്കുക. തൽപരരായ ഏവർക്കും ക്ലാസുകളിൽ പങ്കെടുക്കുന്നതിന് ശിവഗിരിയിൽ ആശ്രമോചിതമായ അന്തരീക്ഷം ഒരുക്കും. ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരും മറ്റു പ്രമുഖ പണ്ഡിതരുമാകും പഠന ക്ലാസുകൾ നയിക്കുക.