loader image

G

u

r

u

k

u

l

a

m

Contact Info

Gurukulam,Aluva, Kerla, India

  • Gurukulam

  • Gurukulam,Aluva, Kerla, India

  • +919846924997

News

ഭക്തിനിര്‍ഭര അന്തരീക്ഷത്തില്‍ ശിവഗിരിയില്‍ ജപയജ്ഞം

ഭക്തിനിര്‍ഭര അന്തരീക്ഷത്തില്‍ ശിവഗിരിയില്‍ ജപയജ്ഞം

ഭക്തിനിര്‍ഭര അന്തരീക്ഷത്തില്‍ ശിവഗിരിയില്‍ ജപയജ്ഞം

ശിവഗിരി : ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ശിവഗിരി വൈദിക മഠത്തിനു മുന്നില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ ഭക്തരെത്തി 'ഓം നമോ നാരായണായ' മന്ത്രം ഉരുവിട്ടുകൊണ്ടുള്ള ജപയജ്ഞം തുടരുന്നു. ഗുരുദേവന്‍ ജീവിത സായാഹ്നത്തില്‍ വിശ്രമിക്കുകയും മഹാസമാധിയെ പുല്‍കുകയും ചെയ്ത വൈദിക മഠത്തില്‍ എത്തുന്ന ഏതൊരാള്‍ക്കും ഗുരുദേവന്‍റെ അദൃശ്യ സാന്നിധ്യമാണ് അനുഭവപ്പെടുക. ഭക്തര്‍ ധ്യാനത്തിനും പ്രാര്‍ത്ഥനയ്ക്കും നിത്യേന ഇവിടെയെത്തുന്നുണ്ട്. ഇവിടെനിന്ന് സദാ മുഴങ്ങുന്ന ദൈവദശകം പ്രാര്‍ത്ഥന വിശ്വാസികളുടെ ഭക്തി വര്‍ദ്ധിപ്പിക്കുന്നു. വിശ്വ മഹാകവി രവീന്ദ്രനാഥ ടാഗോറും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും, സി.എഫ് ആന്‍ഡ്രൂസും ഉള്‍പ്പെടെയുള്ളവര്‍ ഗുരുദേവനെ ദര്‍ശിച്ചത് വൈദിക മഠത്തില്‍ വച്ചായിരുന്നു. ബോധാനന്ദസ്വാമി സമാധി ദിനം വരെ തുടരുന്ന ജപയജ്ഞത്തില്‍ പങ്കെടുക്കുവാന്‍ അവസരം കൈവരുക വര്‍ഷത്തില്‍ ഒരുവേള മാത്രം.