loader image

G

u

r

u

k

u

l

a

m

Contact Info

Gurukulam,Aluva, Kerla, India

  • Gurukulam

  • Gurukulam,Aluva, Kerla, India

  • +919846924997

News

പരിസ്ഥിതി ദിനം : ശിവഗിരിയില്‍ വൃക്ഷതൈകള്‍ നട്ടു. തൈകളുടെ വിതരണവും നടന്നു

പരിസ്ഥിതി ദിനം : ശിവഗിരിയില്‍ വൃക്ഷതൈകള്‍ നട്ടു. തൈകളുടെ വിതരണവും നടന്നു

ശിവഗിരി : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശിവഗിരിയില്‍ മതമഹാപാഠശാലയ്ക്ക്  സമീപം  ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമിയും മഹാസമാധിക്ക് സമീപം ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമിയും വൃക്ഷതൈകള്‍ നട്ടു. സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ജ്ഞാനതീര്‍ത്ഥ , സ്വാമി അസംഗാനന്ദഗിരി തുടങ്ങിയവര്‍ പങ്കെടുത്തു. ശിവഗിരി മഠം നഴ്സറിയില്‍ നിന്നുള്ള സൗജന്യ വൃക്ഷതൈകളുടെ വിതരണം ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ നിര്‍വഹിച്ചു. ശിവഗിരി മാസിക മാനേജര്‍ സ്വാമി സുരേശ്വരാനന്ദയും പങ്കെടുത്തു. നെടുമങ്ങാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗുരുഗ്രാമം ട്രസ്റ്റിന്‍റെ നേതൃത്വത്തില്‍ ശിവഗിരിയില്‍ വൃക്ഷത്തൈകള്‍ എത്തിച്ചു.