loader image

G

u

r

u

k

u

l

a

m

Contact Info

Gurukulam,Aluva, Kerla, India

  • Gurukulam

  • Gurukulam,Aluva, Kerla, India

  • +919846924997

News

ഗുരുധര്‍മ്മ പ്രചരണ സഭാ വെബ്സൈറ്റ്: സച്ചിദാനന്ദ സ്വാമി സ്വിച്ച് ഓണ്‍ ചെയ്തു

ഗുരുധര്‍മ്മ പ്രചരണ സഭാ വെബ്സൈറ്റ്: സച്ചിദാനന്ദ സ്വാമി സ്വിച്ച് ഓണ്‍ ചെയ്തു

ശിവഗിരി : ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ഗുരുധര്‍മ്മ പ്രചരണസഭയുടെ ഔദ്യോഗിക വെബ്സൈറ്റ് ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. ഔദ്യോഗിക വെബ്സൈറ്റ് വഴി സഭയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി അംഗത്വം എടുക്കാവുന്നതാണ്. കൂടാതെ സഭയുമായി ബന്ധപ്പെട്ട വാര്‍ത്തകളും, ഫോട്ടോകളും,വീഡിയോയും, ഇനി വരാന്‍ പോകുന്ന സഭാപ്രവര്‍ത്തനങ്ങളും ഈ വെബ്സൈറ്റ് വഴി അറിയാനും കാണുവാനും കഴിയുന്നതാണ്.  ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ്  ജനറല്‍ സെക്രട്ടറി  ശുഭാംഗാനന്ദ സ്വാമി, സഭാ കേന്ദ്ര സെക്രട്ടറി അസംഗാനന്ദഗിരിസ്വാമി, രജിസ്ട്രാര്‍ .കെ.ടി. സുകുമാരന്‍, ജോയിന്‍റ് രജിസ്ട്രാര്‍മാരായ പുത്തൂര്‍ ശോഭനന്‍, സുരേന്ദ്ര ബാബു, ചീഫ് കോ.ഓര്‍ഡിനേറ്റര്‍ സത്യന്‍ പന്തത്തല, സഭ പി.ആര്‍.ഒ പ്രൊഫ. സനല്‍കുമാര്‍.റ്റി,  കോര്‍ഡിനേറ്റര്‍മാരായ ചന്ദ്രന്‍ പുളിങ്കുന്ന്,  അശോകന്‍ ശാന്തി,  ഉപദേശകസമിതി അംഗം  കുറിച്ചി സദന്‍, മാതൃസഭാ എക്സിക്യുട്ടീവ് അംഗം കായംകുളം വിമല, യുവജനസഭാ വൈസ് ചെയര്‍മാന്‍ അമല്‍ ഗാന്ധിഭവന്‍ എന്നിവര്‍ പങ്കെടുത്തു.